കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു 4 പേർക്ക് പരിക്ക്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു 4 പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഇരുപത്തിയാറാം മൈലിനും പട്ടിമറ്റത്തിനുമിടയിലാണ് അപകടം ഉണ്ടായത്. കാലടി സ്വദേശികളായ ആൽബിൻ(20), നിതിൻ(23),  ലിയോ (19), ജിത്തു(23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. എരുമേലി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ഇവരുടെ കാർ നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും പോലീസും എത്തി മേൽനടപടികൾ സ്വീകരിച്ചു.