സഹകരണ ഓണം വിപണി: കോട്ടയം ജില്ലാതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.


കോട്ടയം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് മുഖേന നടപ്പാക്കുന്ന സഹകരണ ഓണം വിപണി 2021 ന്റെ കോട്ടയം ജില്ലാ തല ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ആർപ്പുക്കര സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. ആദ്യ വില്പന കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ നടത്തി. ചടങ്ങിൽ കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ അജിത്കുമാർ,കൺസ്യൂമർഫെഡ് ഡയറക്ടർ പ്രമോദ് ചന്ദ്രൻ, റീജിയണൽ മാനേജർ അനിൽ പി സക്കറിയ തുടങ്ങിയവർ പങ്കെടുത്തു. ആദ്യ വില്പന പ്രശസ്ത സിനിമ സീരിയൽ താരം കോട്ടയം പുരുഷൻ ഏറ്റു വാങ്ങി.