കോട്ടയം: കഞ്ഞിക്കുഴി അസൻഷൻ ഇടവകയുടെയും അസൻഷൻ സേവനനിലയത്തിന്റെയും അസൻഷൻ യുവജനപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ നടത്തിയ രണ്ടാമത് കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് മാങ്ങാനം അസൻഷൻ മൗണ്ട് ചാപ്പലിൽ നടന്നു. അസൻഷൻ ഇടവകയിലെയും സമീപ സി എസ് ഐ ഇടവകയിലെയും ഇടവകാംഗങ്ങൾക്കും മഹായിടവകയിൽ ശുശ്രൂഷ ചെയ്യുന്നവർ, സഹായികൾ ഉൾപ്പെടെയുള്ള 200 പേർക്ക് സൗജന്യ വാക്‌സിനും 50 പേർക്ക് പെയ്ഡ് വാക്‌സിനും ക്യാമ്പിൽ നൽകി. ക്യാമ്പിന്റെ ചിലവിനുള്ള മുഴുവൻ തുകയും അസൻഷൻ ഇടവകയിലെ അംഗങ്ങൾ തന്നെ സമാഹരിച്ചതാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. മാങ്ങാനം മന്ദിരം ആശുപത്രിയുമായി സഹകരിച്ചു സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. കിടപ്പ് രോഗികൾക്കുള്ള സൗജന്യ കോവിഡ് വാക്‌സിനും തുടർന്നുള്ള ദിവസങ്ങളിൽ നൽകും.
മഹായിടവകയിൽ 200 പേർക്ക് സൗജന്യ കോവിഡ് വാക്‌സിൻ നൽകി കഞ്ഞിക്കുഴി അസൻഷൻ ഇടവക.