കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശൂപത്രിയുടെ സഹകരണത്തോടെ സൈക്കിൾ റാലി സംഘടിപ്പിച്ചു


കാഞ്ഞിരപ്പളളി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ബിഗ് ബൈക്കേഴ്‌സ് കാഞ്ഞിരപ്പളളി, മേരീക്വീൻസ് മിഷൻ ആശൂപത്രി, കൊട്ടാരം ഗ്രൂപ്പ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ നടത്തിയ സൈക്കിൾ റാലി ശ്രദ്ധേയമായി. കാഞ്ഞിരപ്പളളി റോട്ടറി ക്ലബ്ബിന്റെ  കീഴിൽ നടക്കുന്ന എന്റെ ഗ്രാമം പദ്ധതിയുടെ കീഴിൽ കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണം, സമാധാനം, ഇക്കോ ടൂറിസം തുടങ്ങിയ ലക്ഷ്യങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി  കാഞ്ഞിരപ്പള്ളിയിലെ സൈക്കിൾ യാത്രികരുടെ കൂട്ടായ്‌മയായ ബി ബി കെയിലെ  അംഗങ്ങളാണ് റാലിയിൽ പങ്കെടുത്തത്.  കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശൂപത്രി അങ്കണത്തിൽ നിന്നും ആരംഭിച്ച യാത്ര കാഞ്ഞിരപ്പള്ളി  റോട്ടറി ക്ലബ്  പ്രസിഡണ്ട് കാതറിൻ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്‌തു.  പാറത്തോട്, കാഞ്ഞിരപ്പളളി, ചിറക്കടവ് പഞ്ചായത്തുകളിലൂടെ നടത്തിയ സൈക്കിൾ യാത്ര പൊൻകുന്നമെത്തി തിരികെ കാഞ്ഞിരപ്പള്ളിയിൽ അവസാനിച്ചു  കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശൂപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻക്കുന്നേൽ, ബിബികെ അംഗവും മേരീക്വീൻസ് ആശൂപത്രിയിലെ പീഡിയാട്രീഷനുമായ ഡോ. മനോജ് മാത്യു കല്ലറയ്ക്കൽ,ബിബികെ പ്രസിഡണ്ട് ബൈജു, കൊട്ടാരം ഗ്രൂപ്പ് ഡയറക്ടർ പ്രവീൺ കൊട്ടാരം, ജോമോൻ കൊട്ടാരം, ഫാ. ബോബിൻ സി.എം.ഐ, ഫിലിപ്പ് പള്ളിവാതുക്കൽ തുടങ്ങിയവർ  പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു.