സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലയിലെ ചടങ്ങിൽ എം പി യും എം എൽ എ മാരും പങ്കെടുത്തില്ല, രൂക്ഷ വിമർശനം ഉന്നയിച്ചു വി എൻ വാസവൻ, വിവാദം.


കോട്ടയം: കോട്ടയം ജില്ലയിലെ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ എം പി യും എം എൽ എ മാരും പങ്കെടുത്തില്ല. ജില്ലയുടെ ചുമതലയുള്ള രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ മാത്രമാണ് പങ്കെടുത്തത്. രാവിലെ കോട്ടയം പൊലീസ് പരേഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ പതാക ഉയർത്തി. ജില്ലയിലെ മറ്റു എം എൽ എ മാരും എം പിയും ചടങ്ങിൽ പങ്കെടുക്കാതിരുന്നതിൽ മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. എം പി തോമസ് ചാഴികാടൻ, എം എൽ എ മാരായ  ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, സികെ ആശ എന്നിവർ പങ്കെടുത്തില്ല. ഓരോരുത്തരുടെയും ദേശീയ ബോധത്തിന്റെ പ്രശ്നമാണെന്നും ദേശാഭിമാനം എല്ലാവർക്കും ഉണ്ടാകേണ്ടതാണെന്നും വി എൻ വാസവൻ പറഞ്ഞു. ഇത് കേവലം ഒരു സർക്കാർ പരിപാടി മാത്രമല്ല എന്നും രാജ്യത്തിന്റെ ആഘോഷമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ജനപ്രതിനിധികൾക്കും നേരിട്ട് കത്ത് നൽകി ക്ഷണിച്ചതാണെന്നും പങ്കെടുക്കില്ല എന്നും ആരും അറിയിച്ചിട്ടില്ലായിരുന്നു എന്നും ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.