കോട്ടയം സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു.


കോട്ടയം: കോട്ടയം സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു. മണ്ഡ്യ മലവള്ളിയിലെ ഗണലു വെള്ളച്ചാട്ടത്തിൽ ആണ് സോഫ്റ്റ്‌വെയർ എൻജിനീയറും കോട്ടയം ദേവലോകം ചെന്തിട്ടയിൽ റിട്ട. ഹെഡ്മാസ്റ്റർ ജോർജ് വർഗീസിന്റെയും ബീന ജോർജിന്റെയും മകൻ  വിശാൽ വർഗീസ് ജോർജ് (24)മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡൊംലൂർ അക്വാഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ  സോഫ്റ്റ്‌വെയർ എൻജിനീയറാണ് വിശാൽ. മൃതദേഹം ഇന്ന് രാത്രി 11 മണിയോടെ ദേവലോകത്തെ വീട്ടിൽ എത്തിക്കും.  സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാർത്തോമാ പള്ളിയിൽ. സംഭവത്തിൽ ഹലഗൂരു പൊലീസ് കേസെടുത്തു. സഹോദരൻ: വിമൽ തോമസ് ജോർജ്.