കോട്ടയത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് നഗരമധ്യത്തിൽ ഓട്ടോറിക്ഷയിൽ സുഖപ്രസവം.


കോട്ടയം: കോട്ടയത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് നഗരമധ്യത്തിൽ ഓട്ടോറിക്ഷയിൽ സുഖപ്രസവം. നാട്ടാശ്ശേരി സ്വദേശിനിയായ 27 കാരിയായ യുവതിയാണ് വേദന കലശലായതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോട്ടയം മനോരമ ജംഗ്ഷനു സമീപം ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. യുവതിക്ക് വേദന കൂടുതലായതോടെ  ഓട്ടോ ഡ്രൈവർ സന്തോഷ്‌ റോഡരുകിൽ വാഹനം നിർത്തുകയായിരുന്നു. സഹായത്തിനായി സന്തോഷ്‌ ആളുകളെ സമീപിക്കുന്നതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്. തുടർന്ന് ഇരുവരും യുവതിക്ക് പരിചരണം നൽകുകയുമായിരുന്നു. ഇരുവരും യുവതിയെയും കുഞ്ഞിനേയും ഉടൻ തന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.   ഇരുവരുടെയും സമയോചിതമായ ഇടപെടലിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായി.