കോവിഡ് പ്രതിസന്ധി: ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു.


ഏറ്റുമാനൂർ: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ കടബാധ്യതകളെ തുടർന്ന് ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ്(60) ആണ് സ്വന്തം കടയ്ക്കുള്ളിൽ ആത്മഹത്യ ചെയ്തത്. കടയുടെ ഷട്ടർ  താഴ്ന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി നാട്ടുകാർ ഉള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതും സാമ്പത്തിക ബാധ്യതകളും തുടർന്ന്  മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 2019 ൽ തോമസ് ഓടിച്ചിരുന്ന വാഹനമിടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. തുടർന്ന് 7 ലക്ഷം രൂപ പിഴയടയ്ക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെ കോവിഡ് മൂലം വ്യാപാര സ്ഥാപനം അടച്ചിടേണ്ടി വന്നതും വ്യാപാരം കുറഞ്ഞതും തോമസിനെ പ്രതിസന്ധിയിലാക്കി. ഭാര്യ-റീന, ജെറി, ജിനു എന്നിവരാണ് മക്കൾ. ഇതോടെ കഴിഞ്ഞ 46 ദിവസത്തിനിടെ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 8 ആയി.