മിസ് ഫെയ്‌സ് ഓഫ് ഇന്ത്യ കിരീടം കരസ്ഥമാക്കി കോട്ടയം സ്വദേശിനി അഞ്ജു കൃഷ്ണ അശോക്.


കോട്ടയം: മിസ് ഫെയ്‌സ് ഓഫ് ഇന്ത്യ 2021 കിരീടം കരസ്ഥമാക്കി കോട്ടയം സ്വദേശിനി അഞ്ജു കൃഷ്ണ അശോക്. കോട്ടയം മണർകാട് ഇല്ലിവളവ് സ്വദേശിനിയും അശോക് കുമാർ ഹർഷ വർധിനി ദേവി ദമ്പതികളുടെ മകളുമായ അഞ്ജു കൃഷ്ണ അശോകാണ് തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്. സ്റ്റാർ എന്റർടൈൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫിലിം ഫെയർ മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു മത്സരാർത്ഥിയായിരുന്നു അഞ്ജു. 



രാജസ്ഥാനിലെ ജെയ്പൂരിലായിരുന്നു മത്സരം. മഹാരാഷ്ട്രയിൽ നിന്നുള്ള മത്സരാർത്ഥികൾക്കാണ് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചിരിക്കുന്നത്.