കോവിഡ് ഓർ'ത്തോണം': കോവിഡ് ബോധവൽക്കരണ വാഹനം പര്യടനം ആരംഭിച്ചു.


കോട്ടയം: ഓണത്തോടനുബന്ധിച്ച് കോവിഡ് ബോധവത്കരണത്തിനായി ആരോഗ്യ വകുപ്പ്  സജ്ജമാക്കിയ വാഹനം കോട്ടയം ജില്ലയിൽ പര്യടനം ആരംഭിച്ചു. കോട്ടയം കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. ഓണാഘോഷത്തിനിടെ കോവിഡ് പ്രതിരോധം മറന്നു പോകരുതെന്നും ആഘോഷങ്ങൾ കുടുംബാംഗങ്ങൾ ഒരുമിച്ചു വീടിനുള്ളിൽ നടത്തണമെന്നും കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പര്യടന വാഹനത്തിൽ പ്രദർശിപ്പിക്കും. ജില്ലയുടെ വിവിധ മേഖലകളിൽ വാഹനം പര്യടനം നടത്തും.