പാലാ: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശി മരിച്ചു. പാലാ പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയി തോമസ് (55) ആണ് മരിച്ചത്. അമേരിക്കയിലെ ന്യൂജെഴ്‌സി സിറ്റിയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഇടപ്പാടി അകത്തുപറമുണ്ടയില്‍ മറിയാമ്മ മാത്യു ആണ് ഭാര്യ. മക്കളായ ഷൈന,ഷോൺ,ഷാൻ എന്നിവർ കാനഡയിൽ വിദ്യാർത്ഥികളാണ്.