കണ്ണൂർ: കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ച് കോരുത്തോട് സ്വദേശിയായ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക വിദ്യാർത്ഥി മരിച്ചു. മുണ്ടക്കയം കോരുത്തോട് കുറ്റിക്കാട്ട് ബ്രദർ തോമസ് കുട്ടി(25)യാണ് മരിച്ചത്.
കണ്ണൂർ മട്ടന്നൂർ 19ാം മൈലിൽ മലബാർ സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. സാമൂഹ്യ നീതി വകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ ഡയറക്ടർ ഫാ. റോയി വടക്കൻ (53), സിസ്റ്റർ ട്രീസ (58) എന്നിവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.