എറണാകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു.


കളമശ്ശേരി: എറണാകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം ചാംപ്ലാക്കൽ ഹാരിസ്-റഷീദ ദമ്പതികളുടെ മകൻ യാസർ അമീൻ (26) ആണ് മരിച്ചത്.

 

 കളമശ്ശേരി എച് എം ടി ജംങ്ഷന് സമീപം ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. കളമശ്ശേരിയിൽ ജിം മാസ്റ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഐഷ. സംസ്കാരം പിന്നീട്.