രാമപുരം: വീട് നിർമ്മാണത്തിനായി സ്വാന്തനം സ്ഥലത്തെ പാറ പൊട്ടിച്ചു നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അനുമതി വാങ്ങിയ രാമപുരം സ്വദേശിയോട് കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ യെ വിജിലൻസ് പിടികൂടി. രാമപൂരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിജു കെ ജെ യെ ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
വീട് നിർമ്മിക്കുന്നതിനായി തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പാറ പൊട്ടിച്ചു നീക്കുന്നതിനായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി വാങ്ങുകയും പണികൾ നടക്കുന്നതിനിടെ കണ്ടെയ്ൻമെന്റ് സോൺ മേഖല ആയതിനാൽ പാസിന്റെ കാലാവധിക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാറ നീക്കം ചെയ്യാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് രാമപുരം പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിച്ചത്.
പാറ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ആദ്യം 3000 രൂപയും പിന്നീട് 5000 രൂപയുമാണ് ബിജു കെ ജെ ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് വിജിലൻസിന് പരാതി നൽകിയതും തെളിവുകളോടെ എ എസ് ഐ യെ അറസ്റ്റ് ചെയ്തതും. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല കോട്ടയം പോലീസ് സുപ്രണ്ട് വി ജി വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം
വിജിലൻസ് ഡി.വൈ.എസ്.പി. വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർമാരായ റെജി എം കുന്നിപ്പറമ്പൻ, രാജേഷ് കെ.എൻ, നിസാം എസ്. ആർ, സജു എസ്. ദാസ്, മനോജ് കുമാർ കെ .ബി, പ്രശാന്ത് കുമാർ എം .കെ, എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് അറസ്റ്റ് ചെയ്തത്.