ആരോഗ്യ സംരക്ഷണത്തിൻ്റെ അറുപത് വർഷങ്ങൾ, ആരോഗ്യ മാസിക 'കാരിത്താസിയൻ' പ്രകാശനം ചെയ്തു.


ഏറ്റുമാനൂർ: ആരോഗ്യ സംരക്ഷണത്തിൻ്റെ അറുപത് വർഷങ്ങൾ പിന്നിടുന്ന കാരിത്താസ് ആശുപത്രിയുടെ അറുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ആരോഗ്യ മാസിക പ്രകാശനം ചെയ്തു. 'കാരിത്താസിയൻ' എന്ന ആരോഗ്യ മാസികയുടെ പ്രകാശനം ദീപിക ദിനപ്പത്രം മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ, കരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ.ബിനു കുന്നത്തിന് നൽകി നിർവ്വഹിച്ചു.

 

 ചടങ്ങിൽ ഫാ. ജിനു കാവിൽ, ഫാ.ജോയ്സ് നന്ദികുന്നേൽ, ഫാ.സ്റ്റീഫൻ തേവർ പറമ്പിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ബോബി എൻ എബഹാം, അസോ. ഡയറക്ടർ സാജൻ തോമസ്, ഡോ. ബോബൻ തോമസ് എന്നിവർ പങ്കെടുത്തു. രണ്ട് മാസത്തിൽ ഒരിക്കൽ പുറത്തിറക്കുന്ന മാസികയിൽ ആരോഗ്യ പരിരക്ഷാ രംഗത്തെ നൂതന സാങ്കേതിക വളർച്ചയെ കുറിച്ചും കാരിത്താസ് ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾക്ക് ഉപയുക്തമാകുന്ന വിവരങ്ങൾ അടങ്ങിയതുമായിരിക്കും മാസിക.