ചങ്ങനാശ്ശേരി നഗരസഭയുടെ ഫാത്തിമാപുരത്തെ ആധുനിക ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനക്ഷമമായി.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയുടെ ഫാത്തിമാപുരത്തെ ആധുനിക ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനക്ഷമമായി. ഫാത്തിമാപുരം ഡംപിങ് യാർഡിനു സമീപമാണ് ആധുനിക രീതിയിൽ ക്രിമറ്റോറിയം പുനർനിർമ്മിച്ചിരിക്കുന്നത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ആധുനിക രീതിയിൽ ക്രിമറ്റോറിയം പുനർനിർമ്മിച്ചിരിക്കുന്നത്.

 

 രാവിലെ 10 മണി മുതൽ 5 മണി വരെയാണ് ക്രിമറ്റോറിയം പ്രവർത്തിക്കുക. നഗരസഭാ പരിധിയിലുള്ള ബി പി എൽ കുടുംബങ്ങൾക്ക് 1500 രൂപയും ജനറൽ വിഭാഗത്തിന് 3000 രൂപയും നഗരസഭാ പരിധിക്കു പുറത്തുള്ളവർക്ക് 4000 എന്നിങ്ങനെയാണ് നിരക്ക്. 10 സിലണ്ടറുകളാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നത്.

ഫീസുകൾ, ഹാജരാക്കേണ്ട രേഖകൾ എന്നിവയുടെ വിവരങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗത്തിൽ ലഭ്യമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ സന്ധ്യ മനോജ് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.