കോട്ടയം ജില്ലയിലെ 5 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 5 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. 21 നു 3 കോവിഡ് മരണങ്ങളും 22 നു 2 കോവിഡ് മരണങ്ങളുമാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.  

 ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 820 ആയി. ഇത് കൂടാതെയുള്ള മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം.