കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം തദ്ദേശ സ്ഥാപന മേഖലകളിലെ രോഗവ്യാപനം കൂടുതലായുള്ള മേഖലകളെ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി.
രോഗബാധിതർ കൂടുതലുള്ള തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ജില്ലാ പോലീസ് മേധാവിക്കും ആരോഗ്യ വകുപ്പിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കോട്ടയം ജില്ലയിലെ 49 തദ്ദേശ സ്ഥാപനങ്ങളിലെ 140 വാർഡുകൾ ആണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഇളവുകളും നിയന്ത്രണങ്ങളും നാളെ മുതൽ പ്രാബല്യത്തിൽ വരും. എല്ലാ ബുധനാഴ്‌ച്ചയും തദ്ദേശ സ്ഥാപന മേഖലകളിലെ വാർഡ് തലത്തിലുള്ള പ്രതിവാര രോഗബാധ നിരക്കിന്റെ അടിസ്ഥാനത്തിൽ കണ്ടെയിന്മെന്റ് സോണുകൾ പുനർനിർണ്ണയിക്കും. കണ്ടെയിന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ:
ആർപ്പൂക്കര-8
അതിരമ്പുഴ-1, 3, 21
അയർക്കുന്നം-3,5, 18
അയ്മനം-15, 14, 19
ചങ്ങനാശ്ശേരി-10, 34, 30
ചെമ്പ്-4
ചിറക്കടവ്-7
ഈരാറ്റുപേട്ട-1
എരുമേലി-5,3, 14, 16
ഏറ്റുമാനൂർ-8, 6, 24, 26, 28
കടുത്തുരുത്തി-1, 19, 8, 16
കാണക്കാരി-9, 11
കങ്ങഴ-10
കാഞ്ഞിരപ്പള്ളി-14, 17, 10
കറുകച്ചാൽ-5, 16
കോരുത്തോട്-13, 10
കോട്ടയം-43, 32, 10, 14, 50, 33, 1, 9, 5, 34, 4, 40, 36, 17, 6, 3, 30, 39, 51
കൊഴുവനാൽ-11
കുമരകം-7,3,8
കുറവിലങ്ങാട്-8, 1,9
കുറിച്ചി-8, 17, 6, 16
മടപ്പള്ളി-14, 15, 2, 10, 12
മണർകാട്-13, 15
മണിമല-8,7
മാഞ്ഞൂർ-16
മറവന്തുരുത്-1
മീനടം-2
മുത്തോലി-12, 13
നെടുംകുന്നം-1, 10, 13, 14
നീണ്ടൂർ-2, 3, 10, 15
പായിപ്പാട്-3, 4, 7, 10, 13, 5
പള്ളിക്കത്തോട്-8
പാമ്പാടി-8,16,4
പനച്ചിക്കാട്-3, 4, 9, 10, 11, 15, 21, 17, 14
പാറത്തോട്-5, 15, 7, 8, 19
പൂഞ്ഞാർ-1
പൂഞ്ഞാർ തെക്കേക്കര-4
പുതുപ്പള്ളി-6,3,4
രാമപുരം-5
തീക്കോയി-2,5
തലനാട്-11
തിടനാട്-10,9
തിരുവാർപ്പ്-3
തൃക്കോടിത്താനം-14, 15, 9, 11, 12, 19, 20
ഉദയനാപുരം-5
വാകത്താനം-13
വാഴപ്പള്ളി-19
വെള്ളൂർ-14
വിജയപുരം-16, 17