കോട്ടയം ജില്ലയിലെ 4 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 4 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 847 ആയി. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത്.

 

 ഇത് കൂടാതെയുള്ള മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 20,313 ആയി.