പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 74 തദ്ദേശസ്വയംഭരണ പ്രദേശങ


കോട്ടയം: സംസ്ഥാനത്ത് കോവിഡ് ആശങ്കയൊഴിയുന്നില്ല. കോട്ടയം ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം കോട്ടയം ജില്ലയിൽ 1040 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ശരാശരി ആയിരത്തോളമാണ്.

 

 ജില്ലയിൽ 7150 പേരാണ് കോവിഡ് ബാധിച്ചു വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ നിലവില്‍ ചികിത്സയിലുള്ളത്. കോട്ടയത്തിനൊപ്പം പാലക്കാട്,കോഴിക്കോട്,എറണാകുളം ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഓൺലൈനായി ചേരും. ജില്ലയിലെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 18.75 ശതമാനമാണ്.

 

 ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളായി ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. ജില്ലയിൽ ഇതുവരെ ആകെ 242252 പേര്‍ കോവിഡ് ബാധിതരായി. 233015 പേര്‍ ജില്ലയിൽ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41739 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ജില്ലയിൽ ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള ഗ്രാമപഞ്ചായത്ത് വാർഡുകളില്ല. 6 നഗരസഭകളിലായി 29 വാർഡുകളിൽ ഡബ്ല്യു.ഐ.പി.ആര്‍ 8 ശതമാനത്തിനു മുകളിലാണ്. ഈ മേഖലകളിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.