കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗബാധിതർ കൂടുതലായുള്ള മേഖലകളായ കോട്ടയം ജില്ലയിലെ 6 നഗരസഭകളിലെ 29 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.
ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് അവലോകനം ചെയ്ത ശേഷമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ 6 നഗരസഭകളിലെ 29 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള ഈ വാർഡുകളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് കൂടുതലുള്ള ഏറ്റവുമധികം വാർഡുകൾ പാലാ നഗരസഭയിലാണ്. 10 വാർഡുകളിലാണ് പാലാ നഗരസഭയിൽ ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ജില്ലയിലെ 5 നഗരസഭകളിലെ 26 വാർഡുകളായിരുന്നു ഡബ്ല്യു.ഐ.പി.ആര്‍ 8 ശതമാനത്തിനു മുകളിൽ ഉണ്ടായിരുന്നത്.
ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിലുള്ള നഗരസഭാ വാർഡുകൾ:
*ചങ്ങനാശ്ശേരി-9,10,20,14,15,18
*ഈരാറ്റുപേട്ട-16,24
*ഏറ്റുമാനൂർ-5,23,28
*കോട്ടയം-31,33,39,40,43,51
*പാലാ-2,3,4,10,12,14,16,17,18,26
*വൈക്കം-8,13