കോവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ 3 നഗരസഭകളിലെ 4 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗബാധിതർ കൂടുതലായുള്ള മേഖലകളായ കോട്ടയം ജില്ലയിലെ 3 നഗരസഭകളിലെ 4 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.

 

 ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് അവലോകനം ചെയ്ത ശേഷമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ 3 നഗരസഭകളിലെ 4 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള ഈ വാർഡുകളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

 ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് കൂടുതലുള്ള ഏറ്റവുമധികം വാർഡുകൾ വൈക്കം നഗരസഭയിലാണ്. 2 വാർഡുകളിലാണ് വൈക്കം നഗരസഭയിൽ ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ജില്ലയിലെ 6 നഗരസഭകളിലെ 29 വാർഡുകളായിരുന്നു ഡബ്ല്യു.ഐ.പി.ആര്‍ 8 ശതമാനത്തിനു മുകളിൽ ഉണ്ടായിരുന്നത്. 

ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിലുള്ള നഗരസഭാ വാർഡുകൾ:

*കോട്ടയം-6

*പാലാ-3

*വൈക്കം-1,8