കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകൾ.

കോട്ടയം: കോവിഡ് രോഗവ്യാപന ഭീഷണി വിട്ടൊഴിയാത്ത കോട്ടയം ജില്ലയിൽ കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകൾ. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വാകത്താനം,വാഴൂർ,പാറത്തോട്, തൃക്കൊടിത്താനം,വെള്ളൂർ,പാമ്പാടി, കൊഴുവനാൽ,കടുത്തുരുത്തി,മാഞ്ഞൂർ, കാരൂർ,പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം എന്നീ തദ്ദേശ സ്ഥാപന മേഖലകളാണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്.

ടി പി ആർ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ മുഴുവനായി ഒരു കാറ്റഗറിയായി തിരിച്ചു നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു നിലവിലെ രീതിയിൽ അടുത്തയാഴ്ച്ച മുതൽ മാറ്റം വരുത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും. നിലവിലെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഞായറാഴ്ച്ച വരെ തുടരാനാണ് സാധ്യത. ലോക്ക് ഡൗൺ പുതിയ മാനദണ്ഡങ്ങൾ പ്രകാരം രോഗവ്യാപനം കൂടുതലായുള്ള മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു പ്രാദേശികമായി ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മറ്റു മേഖലകളിൽ ഇളവുകൾ അനുവദിക്കും. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഗ്രീൻ സോണിൽ ഉൾപ്പെട്ടിരിക്കുന്നത് 8 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ്. ബി കാറ്റഗറിയിൽ 19 തദ്ദേശ സ്ഥാപനങ്ങളും സി കാറ്റഗറിയിൽ 37 തദ്ദേശ സ്ഥാപനങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾക്ക് പകരം രോഗവ്യാപനം കൂടുതലുള്ള മേഖലകളിലെ വാർഡുകളിൽ മൈക്രയ് കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും.