കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബുധനാഴ്ച്ച ജില്ലയിൽ രജിസ്റ്റർ ചെയ്തത് 92 കേസുകൾ.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബുധനാഴ്ച്ച ജില്ലയിൽ രജിസ്റ്റർ ചെയ്തത് 92 കേസുകൾ. 92 കേസുകളിലായി ജില്ലയിൽ പോലീസ് 89 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയിൽ നിന്നും 359 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.

 

 കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം വാഹനങ്ങൾ പിടിച്ചെടുത്തത് കോട്ടയം ജില്ലയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1730 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 633 പേരാണ്.

1900 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10370 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 65 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.