കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് പോലീസ് 117 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ രജിസ്റ്റർ ചെയ്ത 117 കേസുകളിലായി 98 പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും ഇന്ന് പോലീസ് 394 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

 

 സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് ഏറ്റവും കൂടുതൽ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2553 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 720 പേരാണ്. 2518 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11558 സംഭവങ്ങളാണ്് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറനൈ്റൻ ലംഘിച്ചതിന് 120 കേസുകളും റിപ്പോർട്ട് ചെയ്തു.