കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 59 കേസുകൾ രജിസ്റ്റർ ചെയ്തു. 55 പേരുടെ അറസ്റ്റും ജില്ലയിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും ഇന്ന് 348 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം വാഹനങ്ങൾ പിടിച്ചെടുത്തത് കോട്ടയം ജില്ലയിലാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1416 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1636 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8285 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPFBqOs228bmjoKs0tnMQlVKsrz5kQmINtWBnOysGXb3spTjsLiYdQiRPBBJM7vx5vdMxdJYt424Scs5T3IS2hxN4Ojl9yKPqUOvt5hMq93JWPzpLhzrzcZIHimLUt0w8TKKvvSrMNrmwJ/s16000/WhatsApp+Image+2021-08-09+at+12.23.30+PM.jpeg
)