കേരളം ആവശ്യപ്പെട്ട 1.11 കോടി വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും; കേന്ദ്ര ആരോഗ്യമന്ത്രി.


കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജ്ജും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം തിരുവനന്തപുരത്ത് ചർച്ച നടത്തി. കേരളത്തിന്റെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘം വിലയിരുത്തി.

 

 ഒരു തുള്ളി പോലും പാഴാക്കാതെ വാക്സിൻ നൽകിയെന്ന കേരളത്തിന്റെ നേട്ടത്തെ കേന്ദ്ര ആരോഗ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. മരണനിരക്ക് കുറച്ചു കൊണ്ടു വരുന്നതിലും മികച്ച പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളം ആവശ്യപ്പെട്ട 1.11 കോടി വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.