കോവിഡ് മൂന്നാം തരംഗം: ശിശു സുരക്ഷയ്ക്കൊരുങ്ങി കേരളം, 48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ സജ്ജമാക്കും; ആരോഗ്യ മന്ത്രി.


തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും സജ്ജമാക്കുമെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിൽ 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്.

 

 മൂന്നാം തരംഗം മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളില്‍ ഐസിയു, ഓക്‌സിജന്‍ കിടക്കകള്‍ വര്‍ധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.