രണ്ടര ലക്ഷം കടന്നു ജില്ലയിലെ ആകെ കോവിഡ് ബാധിതർ.

കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഇന്ന് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിതരായത് 250759 പേരാണ്. ജില്ലയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2020 മാർച്ച് 10 നാണു. 

 

 2 പേർക്കായിരുന്നു ജില്ലയിൽ അന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗബാധിതരായവരിൽ 238533 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ നിലവിൽ 44455 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ജില്ലയിൽ കോവിഡ് ബാധിച്ചു ഇതുവരെ 835 പേര് മരണപ്പെട്ടു. ജില്ലയിലെ 3 നഗരസഭകളിലെ 4 വാർഡുകളിൽ ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിലായിരിക്കുന്നതിനാൽ മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.