ഈരാറ്റുപേട്ട നഗരസഭയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 12791 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി; ചെയർപേഴ്സൺ.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 12791 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ  നൽകിയാതായി നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു. നഗരസഭയിലെ 28 വാർഡുകളിലും ശരാശരി 450 വീതം  ആളുകൾക്കാണ് വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.  

 ആരോഗ്യ വകുപ്പുമായി സഹകരിച്ച് എല്ലാ ദിവസവും പ്രത്യേക വാക്സിനേഷൻ ഡ്രൈവുകൾ മുൻസിപ്പാലിറ്റി നടത്തിവരുന്നുണ്ട് എന്നും ചെയർപേഴ്സൺ പറഞ്ഞു. കഴിഞ്ഞ 10 ക്യാമ്പ്കളിലൂടെ മാത്രം 4360പേർക്ക് വാക്‌സിൻ ലഭ്യമാക്കി.  നഗരസഭാ കൗൺസിലർമാരും ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ആർ ആർ ടി അംഗങ്ങളും അഭിനന്ദനീയമായ പ്രവർത്തനമാണ് വാക്സിൻ വിതരണത്തിൽ നടത്തിവരുന്നത് എന്ന് സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു.

 

 ഈരാറ്റുപേട്ട നഗരസഭയിലെ ഉയർന്ന ജനസാന്ദ്രത പരിഗണിച്ച് കൂടുതൽ വാക്സിൻ ഡോസുകൾ വളരെ വേഗത്തിൽ ലഭ്യമാക്കാനുള്ള എല്ലാശ്രമങ്ങളും നടത്തി വരികയാണെന്നും നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.