കോട്ടയം: കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പതിനഞ്ചു ലക്ഷം കടന്നു. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ 1501722 ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. ഒന്നാ ഡോസിന്റെയും രണ്ടാം ഡോസിൻറെയുമുൾപ്പടെയുള്ള കണക്കുകളാണിത്.
കോവീഷീൽഡ്, കോവാക്സിൻ വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 1080761 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 420691 പേർ രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചു. ജില്ലയിൽ വാക്സിനേഷൻ യജ്‌ഞം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.
ജില്ലയിൽ 60 വയസിനു മുകളിലുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനുള്ള തീവ്ര വാക്സിൻ വിതരണ യജ്ഞം നടന്നു വരികയാണ്. 60 വയസു കഴിഞ്ഞ ജില്ലയിലെ 95 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കിയതായും ജില്ലാ കളക്ടർ പറഞ്ഞു.