കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ഇന്ന് ചേരും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ യോഗത്തിൽ വിശകലനം ചെയ്യും.
പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിയന്ത്രണങ്ങൾ കർശനമാക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. രോഗബാഹിതർ കൂടുതലുള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഓരോ ആഴ്ച്ചയിലേയും രോഗബാധിതരുടെ എണ്ണം ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമർപ്പിക്കുകയും ഈ കണക്കുകൾ വിശകലനം ചെയ്തു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജില്ലതല സമിതി തീരുമാനിക്കുകയും ചെയ്യും.
6 നഗരസഭകളിലെ 29 വാർഡുകളായിരുന്നു ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള മേഖലകളായി കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നത്. ആരോഗ്യ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രിത മേഖലകൾ ഏതൊക്കെയെന്നു ജില്ലാ ദിനാന്ത നിവാരണ അതോറിട്ടി യോഗത്തിനു ശേഷം ജില്ലാ കളക്ടർ പ്രഖ്യാപിക്കും.