കോട്ടയം: ഓണത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ അനധികൃത ഖനനത്തിനും നിലം നികത്തലിനും സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ പരിശോധനാ സംവിധാനം ശക്തമാക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ റവന്യു മന്ത്രി കെ. രാജന്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു.
വീടു നിര്‍മിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച അനുമതിയുടെ മറവില്‍ അനിയന്ത്രിതമായ തോതില്‍ പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും കുറ്റകരമാണ്. സക്വാഡുകളുടെ പരിശോധനയില്‍ അനധികൃത ഖനനമോ നിലം നികത്തലോ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ വിവരമറിയിക്കാം.
ഫോണ്‍ നമ്പരുകള്‍:
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം -0481 2562201
സബ് കളക്ടര്‍ കോട്ടയം-9447186315
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോട്ടയം-9446564800
ആര്‍.ഡി.ഒ പാലാ-9447129812