ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികം; ജില്ലാ കളക്ടർ എം കെ രവീന്ദ്രനെ ആദരിച്ചു.


കോട്ടയം: ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി മുണ്ടക്കയം കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രനെ രാഷ്ട്രപതിക്കു വേണ്ടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വസതിയിലെത്തി ആദരിച്ചു. 22-മത്തെ വയസിൽ സ്വാതന്ത്ര്യ സമര രംഗത്ത് എത്തിയ ഇദ്ദേഹം നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

 

 2003 ൽ മുൻ രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാം ഡൽഹിയിൽ ആദരിച്ചിരുന്നു. 96 വയസ്സായ ഇദ്ദേഹം മകനൊപ്പമാണ് താമസിക്കുന്നത്. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യനും ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.