കഴിഞ്ഞ 42 ദിവസമായി കോവിഡ് ബാധിതയായി വെൻ്റിലേറ്ററിൽ ചികിത്സയിൽ, ആരോഗ്യ പ്രവർത്തകയായ അനുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടി


കോട്ടയം: കഴിഞ്ഞ 42 ദിവസമായി കോവിഡ് ബാധിതയായി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകയും കോട്ടയം ആർപ്പൂക്കര സ്വദേശിനിയുമായ അനു ട്രീസാ ജേക്കബിന്റെ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഭർത്താവ് മണിമല സ്വദേശിയായ നെൽസൺ ജോസഫ്.

 

 കോവിഡ് ബാധിതയായി എറണാകുളം അമൃത ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അനു. ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായതായി ഭർത്താവ് നെൽസൺ ജോസഫ് പറഞ്ഞു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്ന അനു മാലിദ്വീപിൽ ജോലി ചെയ്തു വരികയായിരുന്നു.

ദിവസേന മരുന്നിനും മറ്റുമായി വലിയൊരു തുകയാണ് ചിലവ് വരുന്നത്. ഒരു മാസം മുൻപാണ് അനു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ജൂലൈ ഒന്നിന് കോവിഡ് പോസിറ്റീവ് ആകുകയും രണ്ടിന് ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങിയും വീട് പണയം വെച്ചുമൊക്കെയാണ് ഇതുവരെ ചികിത്സ നടന്നിരുന്നത്. ചികിത്സയിൽ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.

എന്നാൽ തുടർ ചികിത്സകൾക്കായും അനുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും വലിയൊരു തുക തന്നെ ആവാശ്യമാണ്. ചികിത്സക്ക് അടിയന്തിര സഹായമായി യുഎൻഎ കേരളാ സംസ്ഥാന കമ്മറ്റി 50000 രൂപ നൽകിയതായും  യുഎൻഎ അമൃത യൂണിറ്റ് കഴിയുന്ന എല്ലാ സഹായങ്ങളും നൽകി വരുന്നതായും യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷാ, യുഎൻഎ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഷോബി ജോസഫ് എന്നിവർ പറഞ്ഞു. നമ്മളാൽ കഴിയുന്ന സഹായം നൽകി അനുവിനെ ജീവിതത്തിലേക്ക് നമുക്ക് തിരികെയെത്തിക്കാം. ഭർത്താവ് നെൽസൺ ജോസഫിന്റെ അക്കൗണ്ട് നമ്പർ:

Nelson Joseph

State Bank

Manimala Branch

Account Number..67234959145

IFSC.SBIN0070117

Google Pay: 7034845170