ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭ ഭരണസമിതിക്ക് എതിരെ സിപിഎം ആണ് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയത്.

 

 10 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കൊല്ലം നഗരകാര്യ റിജിയണൽ ഡയറക്ടർക്കാണ് സമർപ്പിച്ചിരിക്കുന്നത്. എൽഡിഎഫിന് 9 അംഗങ്ങളാണ് ഈരാറ്റുപേട്ട നഗരസഭയിലുള്ളത്. 28 അംഗങ്ങളാണ് ഈരാറ്റുപേട്ട നഗരസഭയിലുള്ളത്. എസ്ഡിപിഐ ക്ക് 5 അംഗങ്ങളാണ് നഗരസഭയിലുള്ളത്.

 

 15 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ മാത്രമാണ് അവിശ്വാസം പാസാകുകയുള്ളു. ഇതിനായി എൽഡിഎഫ് എസ്ഡിപിഐ യുമായി ചർച്ച നടത്തിയതായാണ് വിവരം. ഒരു കോൺഗ്രസ്സ് അംഗവും അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടതായാണ് സൂചനകൾ. അവിശ്വാസപ്രമേയം സെപ്റ്റംബർ 14 ന് മുൻപ് ചർച്ച ചെയ്തേക്കും.