കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


തിരുവനന്തപുരം: കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതഎന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ ജില്ലയിൽ ശക്തമായ മഴ ആരംഭിച്ചിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്.

 

 ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇടിമിന്നലോടുകൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ  കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.