55 സെക്കൻഡിൽ 100 രാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞു ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഈരാറ്റുപേട്ട സ്വദേശിയായ കൊച്ചു മിടുക്കൻ.



ഈരാറ്റുപേട്ട: ഇത് ഇസാൻ റിയാസ് എന്ന കൊച്ചു മിടുക്കൻ, ആള് ചില്ലറക്കാരനല്ല. 55 സെക്കൻഡിൽ 100 രാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞു ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ കൊച്ചു മിടുക്കനാണ് ഇസാൻ.

 

 100 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാൻ ഈ ഒച്ചു മിടുക്കാണ് ഒരു മിനിറ്റ് സമയം പോലും തികച്ചു വേണ്ട. ഈരാറ്റുപേട്ട കടുവാമുഴി കുന്തീപ്പറമ്പിൽ റിയാസ് ഈസയുടെയും അഷിന റിയാസിന്റെയും മകനാണ് ഇസാൻ റിയാസ്.

 

 അൻപത്തി അഞ്ചു സെക്കന്റ് കൊണ്ടു 100 രാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞ ഏറ്റവും വേഗതയേറിയ കുട്ടി എന്ന ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സ് ബഹുമതി കരസ്ഥമാക്കി ഈ കൊച്ചു മിടുക്കൻ. ഷാർജയിലെ ഏഷ്യൻ ഗൾഫ് സ്കൂളിലാണ് ഇസാൻ റിയാസ് പഠിക്കുന്നത്.