പാലാ: ഈരാറ്റുപേട്ട ജനമൈത്രി പോലീസിൻ്റെ കരുതലിൽ പൂഞ്ഞാർ പനച്ചികപ്പാറ മൂന്നാനപ്പളളിയിൽ ഉഷാകുമാരിക്ക് പണിത വീടിൻ്റെ താക്കോൽദാനം ജനമൈത്രി പോലീസ് സ്റ്റേറ്റ് നോഡൽ ഓഫീസർ എ ഡി ജി പി എസ്. ശ്രീജിത്ത് നടത്തി. പാലാ ഡി വൈ എസ് പി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പോലിസ് മേധാവി ഡി.ശില്പാ അദ്ധ്യക്ഷത വഹിച്ചു.
പാലാ ഡി.വൈ.എസ്.പി കെ.ബി പ്രഫുലചന്ദ്രൻ, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.എം. ജോസ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ്ജ് തോമസ്, ഈരാറ്റുപേട്ട എസ്.എച്ച്.ഓ. പ്രസാദ് എബ്രാഹം വർഗ്ഗീസ്, ഈരാറ്റുപേട്ട എസ്.ഐ. എം എച് അനുരാജ്, ജനമൈത്രി ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ എസ് ഐ മാത്യു പോൾ, കെ പി ഓ എ ജില്ലാ സെക്രട്ടറി എസ്.ഡി. പ്രേംജി, കെ പി എ ജില്ലാ സെക്രട്ടറി അജേഷ് കുമാർ, ഈരാറ്റുപേട്ട മുനിസിപ്പൽ റെസിഡെന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റഫീക് പേഴുംകാട്ടിൽ,
ജനസമിതി അഗം ജോഷി, ഫോട്ടോഗ്രാഫ് അസോസിയേഷൻ അംഗം സൂരജ് കെ ആർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ്ജ് തോമസ്, കോൺട്രാക്ടർ സജിത് ഷാജി, ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിനോയ് തോമസ്, സി.പി.ഒ ദിലീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡി.വൈ.എസ്പി. കെ.ബി പ്രഫുലചന്ദ്രൻ്റെ മേൽനോട്ടത്തിലും നേത്യത്യത്തിലുമാണ് 70 ദിവസം കൊണ്ട് ഈ വീട് നിർമ്മാണം പൂർത്തിയാക്കിയത്.