അൺലോക്ക് കേരളം: പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍; പ്രധാന വിവരങ്ങൾ ഒറ്റ നോട്ടത്തിൽ!


*കോവിഡ് തീവ്ര വ്യാപന മേഖലകൾ കണക്കാക്കുന്നതും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതും ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയായിരിക്കും.

*ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ തദ്ദേശ സ്ഥാപന മേഖലയിലെ രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 

*എല്ലാ ബുധനാഴ്‌ച്ചയും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് തദ്ദേശ സ്ഥാപന മേഖലകളിലെ പ്രതിവാര രോഗബാധ നിരക്ക് വിശകലനം ചെയ്തു രോഗബാധിത നിയന്ത്രിത മേഖലകൾ ഏതൊക്കെയെന്നു പ്രഖ്യാപിക്കും.

*കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ,ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയ്ക്ക് തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാൻ അനുമതി.

*വ്യാപാര സ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വാക്സിൻ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും രേഖപ്പെടുത്തണം.

*സാമൂഹിക അകലം ഉറപ്പാക്കേണ്ടതും കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കേണ്ടതും വ്യാപാര സ്ഥാപന ഉടനകളുടെ ഉത്തരവാദിത്വമാണ്.

*എല്ലാ സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും.

*കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു രണ്ടാഴ്ച്ച പിന്നിട്ടവരോ 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.

*അവശ്യവസ്തുകൾ വാങ്ങുന്നതിനും കോവിഡ് വാക്സിനേഷനും കൊവിഡ് പരിശോധന നടത്തുന്നതിനും അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും മരുന്നുകൾ വാങ്ങുന്നതിനായോ ബന്ധുക്കളുടെ മരണം, ബന്ധുക്കളുടെ കല്ല്യാണം, ദീർഘദൂര യാത്രകൾ ആവശ്യമായി വരുന്ന സാഹചര്യത്തിലും പരീക്ഷകൾക്കും വേണ്ടി വാക്സിൻ സ്വീകരിക്കാത്തവർക്കും അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തിറങ്ങാം. 

*വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ 9 മണി വരെ പ്രവർത്തനാനുമതി. രാത്രി 9:30 വരെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഓൺലൈൻ ഡെലിവറിക്ക് അനുമതി.

*സ്വകാര്യ-പൊതു വാഹനങ്ങൾക്ക് അനുമതി.

*ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ, ഓഗസ്റ്റ് 8 ഞായറാഴ്ച്ച ലോക്ക് ഡൗൺ. 

*ഓഗസ്റ്റ് 15, 22 എന്നീ ദിവസങ്ങളിൽ സ്വതത്രദിനം, മൂന്നാം ഓണം ദിവസങ്ങളിൽ ഞായറാഴ്ച്ച ലോക്ക് ഡൗൺ ഇല്ല.

*കുട്ടികളെ വ്യാപാര സ്ഥാപനങ്ങളിൽ കൂടെ കൊണ്ടുപോകാൻ പാടില്ല.

*ജില്ലാ ദുരന്ത നിവാരണ അതോറിട്ടി കോവിഡ് രോഗവ്യാപനം തീവ്രമായ മേഖലകൾ ഏതൊക്കെയെന്നു പ്രഖ്യാപിക്കുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.

*കണ്ടെയിമെൻറ് സോണുകളിൽ പ്രവേശിക്കുന്നതിനു പുറത്തിറങ്ങുന്നതിനും അടിയന്തിര ആവശ്യങ്ങളിൽ മാത്രമേ അനുവദിക്കൂ.

*സ്‌കൂൾ,കോളേജ്,തിയേറ്ററുകൾ എന്നിവ പ്രവർത്തിക്കില്ല.

*ഓൺലൈൻ വിൽപ്പനയ്ക്കായി മാളുകൾ തുറക്കാം.

*ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതിയില്ല.

*ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാൻ അനുമതി.

*രാഷ്ട്രീയ-സാമൂഹിക - സാംസ്കാരിക കൂട്ടായ്മകൾക്ക് അനുമതിയില്ല.

*വിവാഹ-മരണാന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം അനുമതി.

*ആരാധനാലയങ്ങളുടെ വിസ്തൃതി അനുസരിച്ച് പരമാവധി 40 പേർക്ക് വരെ മാത്രം പ്രവേശനാനുമതി.

*പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും സെക്ടറൽ മജെസ്ട്രേറ്റുമാർ കർശന പരിശോധന നടത്തും.