സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്നേക്കും, വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പടെ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പിൻവലിക്കാനാകില്ല; ആരോഗ്യ മന്ത്രി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളിൽ ഉയർന്നേക്കും എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ പിടിയിലാണ് സംസ്ഥാനം. ചെറിയ ജാഗ്രതക്കുറവ് കാട്ടിയാൽ അതിനു പകരം നൽകേണ്ടി വരിക ജനങ്ങളുടെ ജീവനായിരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങളിൽ എതിർപ്പുകൾ പ്രകടിപ്പിക്കുന്നു എന്ന് കരുതി നിയന്ത്രണങ്ങൾ പിൻവലിക്കാനാകില്ല. വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പടെ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പിൻവലിക്കാനാകില്ല എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.