കോട്ടയം: സ്ത്രീകള്‍ ശക്തിപ്പെടുന്നതിലൂടെ സമൂഹമാണ് ശക്തിപ്പെടുന്നതെന്ന് തോമസ് ചാഴിക്കാടന്‍ എം.പി. കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) 55-ാം ജന്മദിന സമ്മേളനനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിലൂടെ 50 ശതമാനം സീറ്റുകളില്‍ വനിതകള്‍ വന്നത് വലിയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചതെന്നും ജനാധിപത്യപ്രക്രിയയില്‍ വനിതള്‍ സുപ്രധാന സ്ഥാനമാണ് ഇന്ന് വഹിക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.
കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം സ്ത്രീ ശാക്തീകരണം,സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളത്തിലെ 14 ജില്ലകളിലും ജന്മദിന സമ്മേളനം നടന്നു. കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജേക്കബ് തോമസ് അരികുപുറം, വിജി എം.തോമസ്, ഡോ. സിന്ധുമോള്‍ ജേക്കബ്, അമ്മിണി തോമസ്, മിനി റെജി, ബെറ്റി റോയി,
മിനി സാവിയോ, ബെറ്റി ഷാജു, സാറാമ്മ ജോണ്‍, ഷീല തോമസ്, പെണ്ണമ്മ ജോസഫ്, ലീനാ സണ്ണി, റൂബി ജോസ്, സയനമ്മ ഷാജു, നയന ബിജു, മിനു മനോജ്, ഡാല്‍ലി ജോളി, ജീന സിറിയക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന വൈസ്പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സാറാമ്മ ജോണിനും, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അമ്മിണി തോമസിനും സമ്മേളനമത്തില്‍ സ്വീകരണം നല്‍കി.