മീനച്ചിലാറ്റിൽ കൂരോപ്പട സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: മീനച്ചിലാറ്റിൽ കൂരോപ്പട സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കിഴക്കേടത്ത് സുകുമാരൻ്റെ മകൾ സൗമ്യ എസ് (39) നെയാണ് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിനു സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റുമാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സൗമ്യയെ രാത്രി വൈകിയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയുടെ സ്കൂട്ടറും ബാഗും കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിനു സമീപത്തു നിന്നും കണ്ടെത്തിയത്. പോലീസിന്റെയും അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഇന്നലെ രാത്രി 11 മണിയോടെ മീനച്ചിലാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ. ഭർത്താവ്-സുമേഷ്,മകൾ- ലക്ഷ്മി.