കോവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ 5 നഗരസഭകളിലെ 26 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗബാധിതർ കൂടുതലായുള്ള മേഖലകളായ കോട്ടയം ജില്ലയിലെ 5 നഗരസഭകളിലെ 26 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.

 

 ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് അവലോകനം ചെയ്ത ശേഷമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ 5 നഗരസഭകളിലെ 26 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള ഈ വാർഡുകളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റുമാനൂർ നഗരസഭയിലെ വാർഡ് 28 ലാണ് ഏറ്റവും ഉയർന്ന ഉയർന്ന ഡബ്ള്യു ഐ പി ആർ. 23.12 ആണ് വാർഡിലെ ഡബ്ള്യു ഐ പി ആർ. 

ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിലുള്ള നഗരസഭാ വാർഡുകൾ:

*ചങ്ങനാശ്ശേരി- 9,14,15,18 

*ഏറ്റുമാനൂർ- 5,6,23,28 

*കോട്ടയം- 33,36,39,40,42,43,51 

*പാലാ- 3,4,10,12,13,15,16,17,18 

*വൈക്കം- 5,10