കോട്ടയം: മണിക്കൂറില്‍ 100 കിലോവരെ മെതിക്കാവുന്ന കുരുമുളക് മെതിയന്ത്രം വികസപ്പിച്ചെടുത്ത കോട്ടയം സ്വദേശിയായ യുവാവും സുഹൃത്തുക്കളും. കോട്ടയം കൈപ്പുഴ സ്വദേശിയും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പൂർവ്വ വിദ്യാര്‍ത്ഥിയും ഹൂസ്റ്റണില്‍ വേള്‍ഡ് വൈഡ് ഓയില്‍ ഫീല്‍ഡ് കമ്പനിയില്‍ എന്‍ജിനീയറായും ജോലി ചെയ്യുന്ന മാന്തുരുത്തിൽ എം എസ് സ്റ്റീവും സുഹൃത്തുക്കളുമാണ് കുരുമുളക് മെതിയന്ത്രം വികസപ്പിച്ചെടുത്തത്. കുരുമുളക് കർഷകർക്ക് ഏറെ പ്രയോജനകരമായ ഇവരുടെ ഈ ഉദ്യമത്തിന് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭ്യമായി. സ്റ്റീവിന്റെ നേതൃത്വത്തിൽ 6 പേരടങ്ങുന്ന സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഭാരക്കുറവുള്ള ഈ യന്ത്രം വൈദ്യുതിയിലും കൈകൊണ്ടു കറക്കിയും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. കുരുമുളക് പറിച്ചെടുക്കുമ്പോൾ തന്നെ യന്ത്രത്തിലിട്ടു വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. കുരുമുളകും തരിയും തരംതിരിച്ച് പ്രത്യേകമായി മാറ്റുന്ന രീതിയിലാണ് യന്ത്രത്തിന്റെ പ്രവർത്തനം. ടെക്‌നോപാര്‍ക്കില്‍ 2011-ല്‍ നടന്ന ദേശീയ ശാസ്ത്ര-സാങ്കേതിക മേളയില്‍ ഒന്നാംസ്ഥാനവും നേടിയിരുന്നു. പിതാവ്-സൈമൺ,മാതാവ്-ലീലാമ്മ, ഭാര്യ-മരിയ,മകൻ-സിയോൺ.
മണിക്കൂറില്‍ 100 കിലോവരെ മെതിക്കാവുന്ന യന്ത്രം, കോട്ടയം സ്വദേശി സ്റ്റീവും സുഹൃത്തുക്കളും വികസിപ്പിച്ചെടുത്ത കുരുമുളക് മെതിയന്ത്രത്തിന് കേന്ദ്രസര്‍ക്കാ