കോട്ടയം സ്വദേശിനിയും പഞ്ചാബ് ചിറ്റ്‌കാര ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായ ഡോ.പ്രീതി ജോണിന് ഹാർവഡ് ഗ്ലോബൽ ലേറ്റ് ഫെലോഷിപ്.


കോട്ടയം: കോട്ടയം സ്വദേശിനിയും പഞ്ചാബ് ചിറ്റ്‌കാര ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായ ഡോ.പ്രീതി ജോണിന് ഹാർവഡ് ഗ്ലോബൽ ലീഡ് ഫെലോഷിപ്. ആരോഗ്യ മേഖലയിൽ രാജ്യാന്തര തലത്തിൽ വനിതാ നേതാക്കളെ സൃഷ്‌ടിക്കുന്നതിനായി ഹാർവഡ് ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റിയൂട്ടും വിമൻ ആൻഡ് ഹെൽത്ത് ഇനിഷ്യേറ്റീവും സംയുക്തമായാണ് ഫെലോഷിപ്പ് നൽകുന്നത്.

 

 കോട്ടയം മാങ്ങാനം ഒറ്റപ്ലാക്കൽ ഓ സി ജോണിന്റെയും ഗീതാ ജോണിന്റെയും മകളാണ് പ്രീതി. ഡോ.പ്രീതിക്കുൾപ്പടെ 5 വനിതകൾക്കാണ് ഹാർവഡ് ഗ്ലോബൽ ലീഡ് ഫെലോഷിപ് ലഭിച്ചത്. ഒരു വര്ഷം നീണ്ടു നിന്ന പരിശീലന പരിപാടികൾക്ക് ശേഷമാണ് ഇവരെ തെരഞ്ഞെടുത്തത്. ഡോ.പ്രീതി ഐ ഐ ടി മദ്രാസിൽ നിന്നും ഹെൽത്ത് മാനേജ്‌മെന്റിൽ പി എച് ഡി നേടിയിട്ടുണ്ട്.