കോട്ടയം: കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു. കോട്ടയം മാങ്ങാനം പൈങ്കളത്ത് വിഷ്ണു ഭാസ്കർ(26) ആണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീടിനോടു ചേർന്നുള്ള ഇവരുടെ മറ്റൊരു വീട്ടിലാണ് സംഭവം നടന്നത്. ഇത് വാടകയ്ക്ക് നല്കിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വാടകക്കാർ ഒഴിഞ്ഞത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഓടിയെത്തി കതക് വെട്ടിപ്പൊളിച്ചു അകത്തു കയറിയത്. വിഷ്ണു സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. അയൽവാസികൾ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അവിവാഹിതനായ വിഷ്ണു കോഴഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.