പ്രാർത്ഥനകളും സഹായങ്ങളും വിഫലമാക്കി പിഞ്ചോമനയുടെ മുഖം ഒരുനോക്ക് കാണാനാകാതെ വേദനകളില്ലാത്ത ലോകത്തേക്ക് അനുട്രീസ യാത്രയായി.


കോട്ടയം: കഴിഞ്ഞ 54 ദിവസമായി കോവിഡ് ബാധിതയായി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആരോഗ്യ പ്രവർത്തകയും കോട്ടയം ആർപ്പൂക്കര സ്വദേശിനിയുമായ അനു ട്രീസാ ജേക്കബ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

 

 കോവിഡ് ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ 54 ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു അനു. ഗർഭിണിയായിരുന്ന അനുവിന് ജൂലൈ ഒന്നിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ രണ്ടിന് ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

30 ദിവസം പ്രായമായ കുഞ്ഞിനെയും ഭർത്താവ് നെൽസൻ ജോസഫിനെയും തനിച്ചാക്കി അനുട്രീസ ഇന്ന് പുലർച്ചെയാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്ന അനു മാലിദ്വീപിൽ ജോലി ചെയ്തു വരികയായിരുന്നു. അനുവിന്റെ ചികിത്സയ്ക്കായി നിരവധി സുമനസ്സുകൾ സഹായം നൽകിയിരുന്നു. ഭർത്താവ് നെൽസൺ ജോസഫ് മണിമല സ്വദേശിയാണ്.