കോട്ടയം: അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ മനോജ് പി അന്തരിച്ചു. പാമ്പാടി,പള്ളിക്കത്തോട്,മണർകാട് പോലീസ് സ്റ്റേഷനുകളിൽ സേവനം ചെയ്തിട്ടുണ്ട്. കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്നതിനിടെയാണ് അസുഖബാധിതനായത്.
മൃതദേഹം കോട്ടയം പോലീസ് ക്ലബ്ബിലും പാമ്പാടി പോലീസ് സ്റ്റേഷനിലും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു പൊതുദർശനത്തിനു വെക്കുകയും വിവിധ സ്റ്റേഷനുകളിൽ നിന്നായി എത്തിയ സഹപ്രവർത്തകർ അന്തിമോപചാരമർപ്പിക്കുകയും ചെയ്തു.
രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖരും ടാക്സി തൊഴിലാളികളും വ്യാപാരി സംഘടനാ ഭാരവാഹികളും തുടങ്ങി നിരവധിപ്പേർ അന്തിമോപചാരമർപ്പിച്ചു. പൂതകുഴിയിലെ ഭവനത്തിലെ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ ആറന്മുളയിലെ വസതിയിൽ നടത്തും.