കടബാധ്യത: കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ ജീവനൊടുക്കി.


കോട്ടയം: കടബാധ്യതയെ തുടർന്ന് കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ ജീവനൊടുക്കി. കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ (34) എന്നിവരെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മുറികളിൽ ഇന്ന് രാവിലെ മാതാവ് ഫാത്തിമയാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ നിന്ന് ഇവർ വായ്പ്പ എടുത്തിരുന്നതും കോവിഡ് മൂലം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നിരുന്നതുമായാണ് അയൽവാസികൾ പറയുന്നത്. ഇതിന്റെ മനോവിഷമത്താലാകാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം കല്ലറയിലും കടബാധ്യതയെ തുടർന്ന് വാഹന ഉടമ ആത്മഹത്യ ചെയ്തിരുന്നു.